8. സഹസ്സവഗ്ഗ
ധമ്മപദം 8. സഹസ്സവഗ്ഗ (സഹസ്രവർഗം) ശ്ലോകം 100 സഹസ്സമപി ചേ വാചാ അനത്ഥപദ സംഹിതാ ഏകം അത്ഥപദം സെയ്യോ , യം സുത്വാ ഉപസമ്മതി കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം വാക്കുകളേക്കാൾ, ആശ്വാസമേകുന്ന ഒരൊറ്റ വാക്കാണ് നല്ലത്. ശ്ലോകം 101 സഹസ്സമപി ചേ ഗാഥാ അനത്ഥപദ സംഹിതാ ഏകം ഗാഥാപദം സെയ്യോ , യം സുത്വാ ഉപസമ്മതി കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം പദ്യങ്ങളേക്കാൾ, ആശ്വാസമേകുന്ന ഒരൊറ്റ വരിയാണ് നല്ലത്. ശ്ലോകം 102 യോ ച ഗാഥാ സതം ഭാസേ അനത്ഥപദ സംഹിതാ ഏകം ധമ്മപദം സെയ്യോ , യം സുത്വാ ഉപസമ്മതി ഉരുവിടുന്ന അർത്ഥമില്ലാത്ത പരശതം പദ്യങ്ങളേക്കാൾ, കേൾക്കുന്നവർക്ക് ശാന്തിയും സമാധാനവും പകരുന്ന ധമ്മപദം തന്നെയാണ് ഏറ്റവും ശ്രേഷ്ഠം. ശ്ലോകം 103 യോ സഹസ്സം സഹസ്സേന, സങ്ഗാമേ മാനുസേ ജിനേ ഏകാഞ്ച ജെയ്യമത്താനം, സ വേ സങ്ഗാമജുത്തമോ ആയിര...