2. അപ്പമാദവഗ്ഗ
ധമ്മപദം
2. അപ്പമാദവഗ്ഗ
ശ്ലോകം 21
അപ്പമാദോ അമതപദം,
പമാദോ മച്ചുനോ പദം
അപ്പമത്ത ന മീയന്തി,
യേ പമത്താ യഥാ മതാ.
- - - - - - - - - -
👉അപ്പമാദ = ജാഗ്രത 👉 അമത = മരണമില്ലാത്ത 👉 പമാദ = ഉദാസീനത 👉 മച്ചു = മരണം
👉അപ്പമത്ത = ജാഗ്രത 👉മീയതി = മരിക്കുന്നു 👉പമത്ത = ജാഗ്രതയില്ലാ
- - - - - - - - - -
ശ്രേഷ്ഠമായ ജാഗ്രതയോടെ സദാ വർത്തിക്കുന്നവൻ അമരപദം നേടുന്നു. സദാ ഉദാസീനനായി വർത്തിക്കുന്നവൻ മൃത്യുപദമാണ് നേടുന്നത്. സദാ ജാഗ്രതയുള്ളവൻ മരണത്തിനു കീഴടങ്ങുന്നില്ല. എന്നാൽ സദാ ഉദാസീനനായവനോ മരിച്ചതിനു സമമാണ്.
ശ്ലോകം 22
തേ ഝായിനോ സാതതിക,
നിച്ചം ദൽഹപരക്കമാ.
ഫുസന്തി ധീരാ നിബ്ബാണം,
യോഗക്ഖേമം അനുത്തരം
നിച്ചം ദൽഹപരക്കമാ.
ഫുസന്തി ധീരാ നിബ്ബാണം,
യോഗക്ഖേമം അനുത്തരം
- - - -- - - - - - - -
👉ഝായി = ധ്യാനം അനുഷ്ഠിക്കുന്നവർ, ജ്ഞാനികൾ
👉സാതതിക = സാധന ചെയ്യുന്ന 👉നിച്ചം = സ്ഥിരമായി, എല്ലായ്പോഴും
👉 ദൽഹപരക്കമാ = കഠിനപരിശ്രമം 👉ഫുസന്തി = നേടുന്നു, 👉 നിബ്ബാണം = മുക്തി നേടിയ
👉യോഗക്ഖേമം = ബന്ധനങ്ങളിൽ നിന്നുള്ള മോചനം 👉അനുത്തരം = അതുല്യം
സുസ്ഥിരവും കഠിനവുമായ പരിശ്രമത്തിലൂന്നിയ സാധനകളിലൂടെ ധ്യാനം ചെയ്യുന്നവർക്ക് മാത്രമേ എല്ലാ ബന്ധനങ്ങളിൽ നിന്നുള്ള അനുപമമായ മോചനവും എല്ലാ മോഹങ്ങളിൽ നിന്നുമുള്ള പരമമായ മുക്തിയും ( നിബ്ബാണ) നേടുവാൻ കഴിയുകയുള്ളൂ.
- - - -- - - - - - -
ശ്ലോകം 24
ഉട്ഠാനവതോ സതീമതോ
സുചികമ്മസ നിസമ്മകാരിനോ
സഞ്ഞാതസ്സ ച ധമ്മജീവിനോ,
അപ്പമത്തസ്സ യ സോ' ഭിവഡ്ഢതി
സുചികമ്മസ നിസമ്മകാരിനോ
സഞ്ഞാതസ്സ ച ധമ്മജീവിനോ,
അപ്പമത്തസ്സ യ സോ' ഭിവഡ്ഢതി
- - - -- - - - - - -
👉ഉട്ഠാനവന്ത് = കർമ്മനിരതനായ 👉 സതീമന്ത് = ധ്യാനാത്മക നായി
👉സുചികമ്മ = വിശുദ്ധമായ കർമ്മം 👉നിസമ്മ = ദാക്ഷിണ്യമുള്ള
👉സഞ്ഞാത = ആത്മനിയന്ത്രണമുള്ള 👉ധമ്മജീവിനോ = ധമ്മമനുസരിച്ചുള്ള ജീവിതചര്യ
👉അപ്പമത്ത = ജാഗ്രതയോടെ 👉അഭിവഡ്ഢതി = അഭിവൃദ്ധി നേടുന്നു.
- - - -- - - - - - -
കർമ്മനിരതമായും ധ്യാനാത്മകമായും പ്രവർത്തികളിൽ വിശുദ്ധിയോടെയും ദാക്ഷിണ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും ശരിയായ ധമ്മ ജീവിതചര്യയോടെ ജാഗ്രതാപൂർവ്വം വർത്തിക്കുന്നവനാരോ അവൻ്റെ മഹത്വം നാൾക്കുനാൾ വർദ്ധിക്കുന്നു.
ശ്ലോകം 25
ഉട്ഠാനേനപ്പമാദേന
സംയമേന ദമേന ച
ദീപം കയിരാഥ മേധാവീ
യം ഒഘോ നാ'ഭികീരതി
സംയമേന ദമേന ച
ദീപം കയിരാഥ മേധാവീ
യം ഒഘോ നാ'ഭികീരതി
-----------------
👉ഉട്ഠാന = ഉത്തിഷ്ഠത, ഉയരുക 👉അപ്പമാദ = ജാഗ്രത, ഉണരുക
👉സംയമ = സംയമനം, നിയന്ത്രണം 👉ദമ = സുഖാനുഭവങ്ങളെ അടക്കി വെയ്ക്കുക(ദമനം)
👉ദീപ = ദ്വീപ് 👉കയിരാ = ചെയ്യുക 👉ഒഘ = വെള്ളപ്പൊക്കം 👉അഭികീരതി = മൂടുക
എഴുന്നേൽക്കുക, ജാഗരൂകരാവുക, സംയമനം പാലിക്കുക, സുഖം തേടലിനെ അടക്കുക എന്നിവയിലൂടെ ബുദ്ധിയുള്ളവർ വെള്ളത്തിനു മൂടാൻ കഴിയാത്ത ദ്വീപു പോലെ ഉയർന്നു നിൽക്കുന്നു.
- - - -- - - - - - -
ശ്ലോകം 26
പമാദമനുയുഞ്ജന്തി
ബാലാ ദുമ്മേധിനോ ജനാ,
അപ്പമാദഞ്ച മേധാവീ,
ധനം സേട്ഠാം വ രക്ഖതി.
-------------------------------------------
പമാദ = അശ്രദ്ധ ^ അനുയുഞ്ജതി = ഏർപ്പെടുക ^ ബാല = വിഡ്ഢി
ദുമ്മേധ = ദുർബുദ്ധി ^ ജനാ = ആളുകൾ ^ അപ്പമാദ = ജാഗ്രത
മേധാവി = ബുദ്ധിമാൻ ^ സേട്ഠാ = ശ്രേഷ്ഠം ^ രക്ഖത = രക്ഷിക്കുക.
വിഡ്ഢികളും ദുർബുദ്ധികളുമായ ആളുകൾ അശ്രദ്ധയിലേക്ക് ആണ്ടുപോകുന്നു. ബുദ്ധിയുള്ളവർ ഏറ്റവും ശ്രേഷ്ഠമായ ധനമായി ജാഗ്രതയെ കാത്തു സൂക്ഷിക്കുന്നു.
- - - -- - - - - - -
ശ്ലോകം 27
മാ പമാദമനുയുഞ് ജേതാ
മാ കാമാരതി സന്ത വം
അപ്പമത്തോ ഹി ഝായന്തോ
പപ്പോതി വിപുലം സുഖം
മാ = അരുത് ^ പമാദ = അശ്രദ്ധ ^ അനുയുഞ്ജതി = ഏർപ്പെടുക
സന്ത = തളരുക ^ അപ്പമത്ത = ജാഗ്രതയുള്ളവൻ
ഝായന്ത = ധ്യാനം ശീലിച്ചവൻ ^ പാപ്പോതി = പ്രാപ്തമാക്കുക
അശ്രദ്ധയിൽ ആണ്ടു പോകാതിരിക്കുക, ലൈംഗിക സുഖങ്ങളിലഭിരമിച്ച് നശിക്കാതിരിക്കുക. യഥാർത്ഥത്തിൽ അളവറ്റ സുഖാനുഭവം പ്രാപ്തമാകുക ജാഗ്രതയും ധ്യാനവും ശീലിച്ചവർക്ക് മാത്രമാണ്.
- - - -- - - - - - -
ശ്ലോകം 28
പമാദം അപ്പമാദേന,
യദാ നുദതി പണ്ഡിതോ
പഞ്ഞാ പാസാദമാരുയ്ഹ,
അസോകോ സോകിനിം പജം
പബ്ബതട്ഠോവ ഭൂമട്ഠേ
ധീരോ ബാലേ അവേക്ഖതി.
പമാദ = അശ്രദ്ധ ^ അപ്പമാദ = ജാഗ്രത
യദാ = ശരിയായി ^ നുദതി = തള്ളിക്കളയുക
പഞ്ഞാ = ജ്ഞാനം ^ പസാദ = തെളിച്ചം, വിശ്വാസം
ആരുയ്ഹ = ആരോഹണം ^ അസോക = ദുഃഖവിമുക്തി
സോക = ദുഃഖം ^ പജാ = മനുഷ്യർ
പബ്ബതട്ഠ = പർവതഗ്രം ^ ഭുമാട്ഠ = ഭൗമോപരിതലത്തിൽ
ധീര = ബുദ്ധിമാൻ ^ ബാലാ = വിഡ്ഢി
അവേക്ഖതി = വീക്ഷിക്കുക.
പർവതാഗ്രത്തിലേറിയ ഒരുവൻ ഭൂമണ്ഡലം വീക്ഷിക്കുന്നതു പോലെയാണ്, അശ്രദ്ധയെ ജാഗ്രത കൊണ്ട് ഇല്ലായ്മ ചെയ്ത്, ശരിയായ ജ്ഞാനവും വിശ്വാസവും കൊണ്ട് ദുഃഖത്തിൽ നിന്നും മുക്തി നേടിയ ജ്ഞാനിയായ ഒരുവൻ ദു:ഖിതരായ മനുഷ്യരെ വീക്ഷിക്കുന്നത്.
ശ്ലോകം 29
അപ്പമത്തോ പമത്തേസു
സുത്തേസു ബഹുജാഗരോ
അബലസ്സം'വ സീഘാസ്സോ
ഹിത്വാ യാതി സുമേധസോ
അപ്പമത്ത = ജാഗ്രതയുള്ളവൻ ^ പമത്ത = ഉന്മത്തൻ ^ സുത്ത = ഉറങ്ങുന്നവൻ
ജാഗരാ = ഉണർന്നവൻ ^ അസ്സ = അശ്വം, കുതിര ^ സീഘ = വേഗതയേറിയ
വേഗമേറിയ കുതിര ദുർബ്ബലമായവയെ പിന്നിലാക്കുന്നതു പോലെ, ജ്ഞാനിയായ ഒരുവൻ ഉന്മത്തരായവർക്കിടയിൽ ജാഗ്രതയുള്ളവനായും ഉറങ്ങുന്നവർക്കിടയിൽ ഉണർന്നിരിക്കുന്നവനായും ശ്രേഷ്ഠനായി വർത്തിക്കുന്നു.
ശ്ലോകം 30
അപ്പമാദേന മാഘവാ
ദേവാനം സേട്ഠതം ഗതോ
അപ്പമാദം പസംസന്തി
പമാദോ ഗരഹിതോ സദാ.
പമാദ = അശ്രദ്ധ ^ അപ്പമാദ = ജാഗ്രത ^ മാഘവാ = ദേവേന്ദ്രൻ
പസംസാ = പ്രശംസിക്കുക ^ ഗരഹിതാ = ശകാരിക്കുക, നിന്ദിക്കുക
ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ് ദേവകളിൽ ശ്രേഷ്ഠനായി ഇന്ദ്രൻ വർത്തിക്കുന്നത്. (ശ്രേഷ്ഠനായിരിക്കുവാൻ ഇന്ദ്രൻ പോലും സദാ ജാഗരൂകനായിരിക്കണം എന്നു വിവക്ഷ) ജാഗ്രത പ്രശംസനീയമാണ്, ജാഗ്രതയില്ലാതിരിക്കുക എന്നത് എല്ലായ്പോഴും നിന്ദ്യവുമാണ്.
ReplyForward |
Comments
Post a Comment