1. യമകവഗ്ഗ
ധമ്മപദം
1. യമകവഗ്ഗ
ശ്ലോകം 1
മനോ സെട് ഠാ മനോമയാ
ഭാസതി വാ കരോതി വാ
തതോ നം ദുക്ഖമന്വേതി
ചക്കം വ വഹതോ പദം
മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും ദുഷിച്ചു പോയാൽ ദു:ഖം ഉണ്ടാകുന്നു. അത് വണ്ടിക്കാളയുടെ കുളമ്പടികളെ പിൻതുടരുന്ന ചക്രങ്ങൾ പോലെ നമ്മളെ വലിച്ചുകൊണ്ടുപോകും.
ശ്ലോകം 2
മനോസെട് ഠാ മനോമയാ
ഭാസതി വാ കരോതി വാ
തതോ നം സുഖമന്വേതി
ഛായാ വ അനപായിനി
മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും നല്ലതായാൽ അവിടെ സുഖം ഉണ്ടാകും. അത് ഒരിക്കലും അകന്നു പോകാത്ത നിഴൽ പോലെ കൂടെയുണ്ടാകും.
ശ്ലോകം 3
യേ തം ഉപനയ്ഹന്തീ
വേരം തേസം ന സമ്മതി
ശ്ലോകം 4
യേ തം ന ഉപനയ്ഹന്തീ
വേരം തേസൂപസമ്മതി
ശ്ലോകം 5
സമ്മന്തീ ധാ കുദാചനം
അവേരേന ച സമ്മന്തി
ഏസ ധമ്മോ സനന്തനോ
വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ സ്നേഹം കൊണ്ട് വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുമെന്നത് ശാശ്വതമായ പരിഹാരമാർഗമാണ്.
ശ്ലോകം 6
മയമേത്ഥാ യമാമസേ
യേ ച തത്ഥാ വിജാനന്തി
തതോ സമ്മന്തി മേധഗാ
മറ്റുള്ളവർ മനസ്സിലാക്കുന്നില്ല, ഒരു നാൾ നമ്മൾ നിശ്ചയമായും ഇല്ലാതെയാകും. ഇത് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവരാകട്ടെ തങ്ങളുടെ കലഹങ്ങൾ നിശ്ചയമായും ഇല്ലാതെയാക്കും.
ശ്ലോകം 7
ഇന്ദ്രിയേസു അസംവുതം
ഭോജനംഹി അമത്തഞ്ഞും
കുസീതം ഹീനവീരിയം
തം വേ പസഹതി മാരോ
വാതോ രുക്ഖം വ ദുബ്ബലം
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെയും, മതി വരാതെ ഭക്ഷിച്ചും സുഖലോലുപതയിൽ വിഹരിക്കുന്നവൻ അലസനും കഴിവുകെട്ടവനു മായിത്തീരുകയും ദുർബ്ബലമായ മരത്തിനെ കൊടുങ്കാറ്റെന്ന പോലെ അവനെ പ്രലോഭനങ്ങൾ കീഴ്പെടുത്തുകയും ചെയ്യുന്നു.
ശ്ലോകം 8
ഇന്ദ്രിയേസു സുസംവുതം
ഭോജനംഹി ച അമത്തഞ്ഞും
സദ്ധം ആരദ്ധവീരിയം
തം വേ നപ്പസഹതി മാരോ
വാതോ സേലം വ പബ്ബതം
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും മാത്രയറിഞ്ഞു ഭക്ഷിച്ചും ഇല്ലായ്മകളെ സ്വീകരിച്ചു ധ്യാനപൂർവ്വം ജീവിക്കുന്നവൻ (meditation) ശ്രദ്ധയോടെയും ചിട്ടയോടെയും വീര്യവാനാവുകയും പ്രലോഭനങ്ങൾക്കു കീഴ്പെടാതെ അവൻ പർവ്വതം കൊടുങ്കാറ്റിലെന്ന പോലെ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.
ശ്ലോകം 9
യോ വത്ഥം പരിദഹേസ്സതി
അപേതോ ദമസച്ചേന
ന സോ കാസാവം അരഹതി
മനസ്സിലെ കളങ്കം നീക്കാതെ കാഷായ വസ്ത്രം (സന്യാസ വേഷം) അണിഞ്ഞതു കൊണ്ടു മാത്രം ആത്മനിയന്ത്രണവും സത്യസന്ധതയും ഇല്ലാത്ത ഒരുവന് കാഷായ വസ്ത്രത്തിന് ഒരു അർഹതയും ഉണ്ടാവുന്നില്ല.
ശ്ലോകം 10
സീലേസു സുസമാഹിതോ
ഉപേതോ ദമസച്ചേന
സ വേ കാസാവം അരഹതി
മനസ്സിലെ കളങ്കമെല്ലാം ഒഴിവാക്കി, സദ്ഗുണങ്ങൾ ആർജിച്ചു കൊണ്ട് ആത്മനിയന്ത്രണവും സത്യസന്ധതയും കൈമുതലാകുമ്പോൾ മാത്രമേ കാഷായ വസ്ത്രത്തിന് (സന്യാസ വേഷം) ഒരുവന് അർഹത ഉണ്ടാകൂ.
ശ്ലോകം 11
സാരേ ചസാരദസ്സിനോ
തേ സാരം നാധിഗച്ഛന്തി
മിച്ഛാ സങ്കപ്പഗോചര
നിസ്സാരമായതിനെ സാരമായുംസാരമായതിനെ നിസ്സാരമായും കണ്ട്, തെറ്റായ സങ്കൽപങ്ങളിൽ അഭിരമിക്കുന്നവർക്ക് യഥാർത്ഥമായ സാരം ഒരിക്കലും ഗ്രഹിക്കാൻ കഴിയുകയില്ല
ശ്ലോകം 12
അസാരഞ്ച അസാരതോ
തേ സാരം അധിഗച്ഛന്തി
സമ്മാ സങ്കപ്പഗോചര
നിസ്സാരമായതിനെ നിസ്സാരമായും സാരമായതിനെ സാരമായും ശരിയാംവണ്ണം ഗ്രഹിക്കുന്നവർക്ക് മാത്രമേ യഥാർത്ഥമായ സാരം ഗ്രഹിക്കാൻ കഴിയുകയുളളൂ.
ശ്ലോകം 13
വുത്തി സമതിവിജ്ഝതി
ഏവം അഭാവിതം ചിത്തം
രാഗോ സമതിവിജ്ഝതി
എങ്ങനെയാണോ ശരിയാം വണ്ണം മേയാത്ത മേൽക്കൂരയിലൂടെ മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് അതേ പോലെ ശരിയാം വണ്ണം വികസിക്കാത്ത മനസ്സിലേക്ക് ചപല വികാരങ്ങൾ കടന്നു കയറുന്നു.
ശ്ലോകം 14
യഥാ ഗാരം സുച്ഛന്നം
വുത്തി ന സമതിവിജ്ഝതി
ഏവം സുഭാവിതം ചിത്തം
രാഗോ ന സമതിവിജ്ഝതി
എങ്ങനെയാണോ ശരിയാം വണ്ണം മേഞ്ഞ മേൽക്കൂര മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് തടയുന്നത് അതേ പോലെ ശരിയാം വണ്ണം വികസിച്ച മനസ്സ് ചപല വികാരങ്ങൾ കടന്നു കയറാൻ അനുവദിക്കുകയില്ല.
ശ്ലോകം 15
ഇധ സോചതി പേച്ച സോചതി
പാപകാരീ ഉഭയത്ഥ സോചതി
സോ സോചതി സോ വിഹഞ്ഞതി
ദിസ്വാ കമ്മ കിലിത്ഥമത്തനോ
മുമ്പ് ചെയ്തു പോയ പാപകർമ്മങ്ങളെ ഓർത്ത് ഇപ്പോൾ ദുഃഖിക്കുന്നു, ഇനി വരും കാലത്തിലും ദുഃഖിച്ചു കൊണ്ടേയിരിക്കും. കർമ്മങ്ങളുടെ പാപഭാരം അവരെ ദു:ഖത്തിലേയ്ക്കും ദുരിതത്തിലേയ്ക്കും ആഴ്ത്തുന്നു.
ശ്ലോകം 16
കതപുഞ്ഞൊ ഉഭയത്ഥ മോദതി
സോ മോദതി സോ പമോദതി
ദിസ്വാ കമ്മ വിസുദ്ധമത്തനോ
മുമ്പ് ചെയ്ത പുണ്യകർമ്മങ്ങൾ ഇപ്പോഴും ആമോദം പകരുന്നു. ഇനി വരും കാലത്തിലും അത് ആമോദമേകും. കർമ്മങ്ങളുടെ വിശുദ്ധി അവരെ ആനന്ദത്തിലേയ്ക്കും പരമാനന്ദത്തിലേയ്ക്കും നയിക്കുന്നു.
Comments
Post a Comment