Posts

കുടിലബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ

കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ മഴുവെറിഞ്ഞ് കടലിനെ ഓടിച്ച് കടലിൻ്റെ മക്കളെ കാടുംകയറ്റി വിട്ട ശേഷം ഭാർഗവൻ വെട്ടിപ്പിടിച്ച മണ്ണിൽ പാർക്കാൻ കുറെ പൂണൂൽ ധാരികളെ കൊണ്ടുവന്നു എന്നാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ച ഐതിഹ്യം. തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. വാമൊഴിയിലൂടെ പകർന്ന കഥയാണത്രേ. അവർക്ക് താമസിക്കാൻ ഗ്രാമങ്ങളും ആരാധിക്കാൻ ക്ഷേത്രങ്ങളും പണിതുവെന്നും അങ്ങനെയൊരു ക്ഷേത്രം കോട്ടയത്തിനടുത്ത് പാക്കിൽ എന്ന സ്ഥലത്തും ഉയർന്നു എന്നും ഐതിഹ്യം. കലിയുഗത്തിലെ ദേവനായ ധർമ്മശാസ്താവിൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയത് ത്രേതായുഗത്തിലെ അവതാരമായ പരശുരാമൻ ആണത്രേ. കാലഗണനയും കഥയും തമ്മിൽ പൊരുത്തമില്ലെന്ന സന്ദേഹം വേണ്ട, അവതാരങ്ങൾക്ക് എന്തും സാധ്യമാണ്. എന്നിരുന്നാലും വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചപ്പോൾ അത് ഉറയ്ക്കാതെ വന്നത്രേ. അപ്പോൾ ഭാർഗവൻ കണ്ടു, ദാ ദൂരെ തീണ്ടാപ്പാടകലെ നിൽക്കുന്നു പാക്കനാർ. "ടാ, പാക്കാ ഒന്നിങ്ങടു വരിക. ദാ ഇതങ്ങട് ഉറയ്ക്കിണില്യ... നീ ശ്രമണനല്ലേ, ഒന്നു ശ്രമിച്ചു നോക്ക്യേ...." എന്താല്ലേ, ത്രേതായുഗത്തിലെ അവതാര പുരുഷൻ കലിയുഗ അവതാരത്തിൻ്റെ പ്രതിഷ്ഠ നടത്താൻ നേരം പുറമ

8. സഹസ്സവഗ്ഗ

   ധമ്മപദം 8. സഹസ്സവഗ്ഗ  (സഹസ്രവർഗം) ശ്ലോകം 100   സഹസ്സമപി ചേ വാചാ   അനത്ഥപദ സംഹിതാ   ഏകം അത്ഥപദം   സെയ്യോ ,     യം സുത്വാ ഉപസമ്മതി  കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം വാക്കുകളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ വാക്കാണ് നല്ലത്.  ശ്ലോകം 101   സഹസ്സമപി ചേ ഗാഥാ   അനത്ഥപദ സംഹിതാ   ഏകം ഗാഥാപദം  സെയ്യോ ,   യം സുത്വാ ഉപസമ്മതി  കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം  പദ്യങ്ങളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ  വരിയാണ് നല്ലത്.   ശ്ലോകം 102 യോ ച ഗാഥാ സതം ഭാസേ   അനത്ഥപദ സംഹിതാ   ഏകം ധമ്മപദം  സെയ്യോ ,   യം സുത്വാ ഉപസമ്മതി  ഉരുവിടുന്ന അർത്ഥമില്ലാത്ത പരശതം പദ്യങ്ങളേക്കാൾ,  കേൾക്കുന്നവർക്ക് ശാന്തിയും സമാധാനവും  പകരുന്ന ധമ്മപദം  തന്നെയാണ് ഏറ്റവും ശ്രേഷ്ഠം.   ശ്ലോകം 103 യോ സഹസ്സം സഹസ്സേന,   സങ്ഗാമേ മാനുസേ ജിനേ   ഏകാഞ്ച  ജെയ്യമത്താനം,   സ വേ സങ്ഗാമജുത്തമോ  ആയിരക്കണക്കിനാളുകളെ ആയിരം വട്ടം യുദ്ധത്തിൽ പരാജയപ്പെടുത്തുന്നതിനേക്കാൾ  ഉത്തമമായ വിജയം ഒരുവൻ സ്വയം തൻ്റെ മനസ്സിനെത്തന്നെ കീഴടക്കുന്നതു തന്നെയാണ്.   ശ്ലോകം 104 അത്താ ഹവേ ജിതം സെയ്യോ   യാ ചായം ഇതരാ പജാ   അത്തദന്തസ്സ പൊസസ്സ,   നിച്ചം സഞ്ഞത ചാരിനോ  മറ്റുള്ളവരുടെ മേലെ

2. അപ്പമാദവഗ്ഗ

Image
   ധമ്മപദം   2.  അപ്പമാദവഗ്ഗ  ശ്ലോകം 21   അപ്പമാദോ അമതപദം,    പമാദോ മച്ചുനോ പദം   അപ്പമത്ത ന മീയന്തി,   യേ പമത്താ യഥാ മതാ.  - - - - - - - - - -  👉അപ്പമാദ = ജാഗ്രത    👉   അമത = മരണമില്ലാത്ത    👉   പമാദ =  ഉദാസീനത  👉 മച്ചു = മരണം 👉അപ്പമത്ത = ജാഗ്രത     👉മീയതി = മരിക്കുന്നു     👉പമത്ത = ജാഗ്രതയില്ലാ  - - - - - - - - - -  ശ്രേഷ്ഠമായ ജാഗ്രതയോടെ സദാ വർത്തിക്കുന്നവൻ അമരപദം നേടുന്നു.  സദാ ഉദാസീനനായി വർത്തിക്കുന്നവൻ മൃത്യുപദമാണ് നേടുന്നത്.  സദാ ജാഗ്രതയുള്ളവൻ മരണത്തിനു കീഴടങ്ങുന്നില്ല. എന്നാൽ സദാ ഉദാസീനനായവനോ മരിച്ചതിനു സമമാണ്.  ശ്ലോകം 22 തേ ഝായിനോ സാതതിക, നിച്ചം ദൽഹപരക്കമാ. ഫുസന്തി ധീരാ നിബ്ബാണം, യോഗക്ഖേമം  അനുത്തരം - - - -- - - - - - - - 👉 ഝായി = ധ്യാനം അനുഷ്ഠിക്കുന്നവർ, ജ്ഞാനികൾ         👉 സാതതിക = സാധന ചെയ്യുന്ന  👉 നിച്ചം = സ്ഥിരമായി, എല്ലായ്പോഴും 👉   ദൽഹപരക്കമാ = കഠിനപരിശ്രമം  👉 ഫുസന്തി = നേടുന്നു,  👉   നിബ്ബാണം =  മുക്തി നേടിയ 👉 യോഗക്ഖേമം = ബന്ധനങ്ങളിൽ നിന്നുള്ള മോചനം      👉 അനുത്തരം = അതുല്യം സുസ്ഥിരവും  കഠിനവുമായ പരിശ്രമത്തിലൂന്നിയ  സാധനകളിലൂടെ ധ്യാനം ചെയ്യുന്നവർക്ക് മാത്രമ

1. യമകവഗ്ഗ

  ധമ്മപദം  1. യമകവഗ്ഗ ശ്ലോകം 1 മനോ പുബ്ബംഗമാ ധമ്മാ മനോ സെ ട് ഠാ  മനോമയാ  മനസാ ചെ പദുട്ഠേന ഭാസതി വാ കരോതി വാ തതോ നം ദുക്ഖമന്വേതി ചക്കം വ വഹതോ പദം  മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും ദുഷിച്ചു പോയാൽ ദു:ഖം ഉണ്ടാകുന്നു. അത് വണ്ടിക്കാളയുടെ കുളമ്പടികളെ പിൻതുടരുന്ന ചക്രങ്ങൾ പോലെ നമ്മളെ വലിച്ചുകൊണ്ടുപോകും.  ശ്ലോകം 2 മനോ പുബ്ബംഗമാ ധമ്മാ മനോസെ ട് ഠാ  മനോമയാ മനസാ ചെ പസന്നേ ന ഭാസതി വാ കരോതി വാ തതോ നം സുഖമന്വേതി ഛായാ വ അനപായിനി മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും നല്ലതായാൽ അവിടെ സുഖം ഉണ്ടാകും. അത് ഒരിക്കലും അകന്നു പോകാത്ത  നിഴൽ പോലെ കൂടെയുണ്ടാകും. ശ്ലോകം 3 അക്കൊച് ഛി   മം  അവധി  മം അജിനി  മം  അഹാസി മേ യേ തം ഉപനയ്ഹന്തീ വേരം തേസം ന സമ്മതി  എന്നോട് കോപിച്ചു, എന്നെ അടിച്ചു, എന്നെ ജയിച്ചു, എല്ലാം കവർന്നു. എന്ന ചിന്തകൾ ഉപേക്ഷിക്കാതെ  വൈരം അവസാനിക്കുകയില്ല.  ശ്ലോകം 4 അക്കൊ ച് ഛി   മം  അവധി  മം അജിനി  മം  അഹാസി മേ യേ തം ന ഉപനയ്ഹന്തീ